'ഉദ്ധവ് താക്കറെക്ക് ഇത്രയും കനത്ത പരാജയം ഞാൻ പ്രതീക്ഷിച്ചിരുന്നു' : കങ്കണ റണാവത്ത്

kangana
kangana

ന്യൂഡൽഹി : നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ ശി​വ​സേ​ന-​യു.​ബി.​ടി അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ്​ താ​ക്ക​റെ​ക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത്.

സ്ത്രീകളെ അനാദരിച്ചതിന്‍റെ വിധിയാണ് രാക്ഷസൻ അനുഭവിക്കുന്നതെന്ന് കങ്കണ പറഞ്ഞു. മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബി.ജെ.പി എം.പി.

'ഉദ്ധവ് താക്കറെക്ക് ഇത്രയും കനത്ത പരാജയം ഞാൻ പ്രതീക്ഷിച്ചിരുന്നു. സ്ത്രീകളെ ബഹുമാനിക്കുന്നുണ്ടോ അല്ലെങ്കിൽ അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ച് ആരാണ് ദൈവം, ആരാണ് രാക്ഷസൻ എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും. അവർ എന്‍റെ വീട് തകർക്കുകയും അസഭ്യം പറയുകയും ചെയ്തു.

ബി.ജെ.പി നേതൃത്വം നൽകുന്ന മഹായുതിയുടെ വിജയത്തെ കുറിച്ച് പ്രതികരിച്ച കങ്കണ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പുകഴ്ത്തി. മോദി അജയ്യനാണെന്നും രാജ്യത്തിന്‍റെ രക്ഷക്ക് വിധിക്കപ്പെട്ട നേതാവാണെന്നും വിശേഷിപ്പിച്ചു. രാജ്യത്തെ തകർക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവർക്കുള്ള പാഠമാണ് തെരഞ്ഞെടുപ്പ് ഫലം.

Tags