ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണം ; തമിഴ്നാട് സർക്കാരിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി
Oct 30, 2024, 11:15 IST
ചെന്നൈ: തമിഴ്നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരായി ചെന്നൈയിലുള്ള അഭിഭാഷകൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഭരണഘടനാ പദവിയിൽ ഉള്ളവരുടെ വസ്ത്രധാരണം സംബന്ധിച്ച് പെരുമാറ്റച്ചട്ടം ഉണ്ടോയെന്ന് ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ടീ ഷർട്ട്, ഔപചാരിക വസ്ത്രധാരണമാണോ എന്നും വാദത്തിനിടെ കോടതി ചോദിച്ചു. സർക്കാർ പരിപാടികളിൽ ഉദയനിധി, ടീ ഷർട്ടും ജീൻസും ധരിച്ചെത്തുന്നുവെന്നും, ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഉദയസൂര്യന്ർറെ ചിത്രം വസ്ത്രത്തിൽ പതിപ്പിച്ചിട്ടുണ്ടെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.