ത്രിപുര മുഖ്യമന്ത്രി രാജിവച്ചു
tripuracm

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ് രാജിവച്ചു. ഗവർണർക്ക് രാജി സമർപ്പിച്ചതായി ബിപ്ലബ് കുമാർ ദേവ് അറിയിച്ചു.

25 വർഷം നീണ്ട ഇടത് ഭരണം അട്ടിമറിച്ചുകൊണ്ട് കേവലം ഭൂരിപക്ഷം നേടി 2018 ലാണ് ബിപ്ലബ് കുമാർ ദേവ് ത്രിപുരയിൽ അധികാരത്തിലെത്തുന്നത്. കേന്ദ്ര നേതൃത്വത്തിന് അദ്ദേഹം അഭികാമ്യനായിരുന്നുവെങ്കിലും സംസ്ഥാന നേതാക്കളുമായി അദ്ദേഹത്തിന്റെ ബന്ധം കലുഷിതമായിരുന്നു. ഇതിന്റെ ബാക്കിപത്രമായാണ് ത്രുപരയിൽ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കി ബിപ്ലബ് രാജിവച്ച് പുറത്ത് പോയത്.

Share this story