ചെന്നൈയിൽ എന്‍ജിനില്‍ കുരുങ്ങിയ യുവാവിന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് നാലുമണിക്കൂര്‍
train

ചെന്നൈയിൽ എന്‍ജിനില്‍ കുരുങ്ങിയ യുവാവിന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് നാലുമണിക്കൂര്‍

ചെന്നൈ: എന്‍ജിനില്‍ കുരുങ്ങിയ യുവാവിന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് നാലുമണിക്കൂര്‍. കഴിഞ്ഞദിവസം ചെന്നൈയില്‍നിന്ന് രാത്രി പുറപ്പെട്ട മംഗളൂരു മെയിലിന്റെ എന്‍ജിനില്‍ കാട്പാടി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടത്.

അന്വേഷണത്തില്‍ മംഗളൂരു മെയില്‍ കാട്പാടിക്കുമുമ്പ് സേവൂര്‍ എന്ന സ്ഥലത്തിനുസമീപം യുവാവിനെ ഇടിച്ചതാണെന്നു കണ്ടെത്തി. പാളത്തില്‍വീണപ്പോള്‍ എന്‍ജിനില്‍ കുടുങ്ങിയതാകാമെന്നാണ് റെയില്‍വേ പോലീസ് പറയുന്നത്. കാട്പാടിയില്‍വെച്ച് മൃതദേഹം എന്‍ജിനില്‍നിന്ന് നീക്കംചെയ്തു.

വെല്ലൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

Share this story