ഗോവയിൽ പാരാഗ്ലൈഡര്‍ പാറക്കെട്ടില്‍ ഇടിച്ച് വിനോദസഞ്ചാരിക്കും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം

Tourist and instructor die after paraglider hits cliff in Goa
Tourist and instructor die after paraglider hits cliff in Goa

പനാജി: പാരാഗ്ലൈഡര്‍ പാറക്കെട്ടില്‍ ഇടിച്ച് വിനോദസഞ്ചാരിക്കും പാരാഗ്ലൈഡര്‍ ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം. ഗോവയിലെ കെറി പ്ലേറ്റുവില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പൂനെ സ്വദേശിനിയായ ശിവാനി ഡേബിള്‍ (27), ഇന്‍സ്ട്രക്ടറായ സുമലു(26) എന്നിവരാണ് മരിച്ചത്.

പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു അപകടം നടന്നത്. ക്ലിഫില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക തകരാര്‍ സംഭവിക്കുകയും പാറയിടുക്കിലേക്ക് പാരാഗ്ലൈഡര്‍ പതിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം അനധികൃതമായാണ് സ്ഥാപനം പാരാഗ്ലൈഡിങ് നടത്തിവന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സ്ഥാപനത്തിന്റെ ഉടമ ശേഖര്‍ റെയ്‌സാദയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Tags