കവർച്ചക്കിടെ തിരുപ്പൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി കൊലപ്പെടുത്തി മോഷ്ട്ടാക്കൾ

crime
crime

തമിഴ്നാട് : തമിഴ്നാട് തിരുപ്പൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി കൊലപ്പെടുത്തി. ദൈവ ശികാമണി, ഭാര്യ അലമാതൾ, മകൻ സെന്തികുമാർ എന്നിവരാണ് കവർച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. കർഷകനായ ദൈവ ശികാമണി കൃഷിയിടത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് അജ്ഞാത സംഘത്തിൻ്റെ ആക്രമണം.

ഇത് കണ്ട് നിലവിളിച്ചെത്തിയ ഭാര്യയെയും വീടിനുള്ളിൽ ഉണ്ടായിരുന്ന മകനെയും അക്രമികൾ വെട്ടി പരിക്കേൽപ്പിക്കയായിരുന്നു. കൊല നടക്കുമ്പോൾ വീടിന് സമീപം ആരും ഉണ്ടായിരുന്നില്ല. വളരെ വൈകിയാണ് സംഭവം അയൽവാസികളും നാട്ടുകാരും അറിഞ്ഞത്.

അതേസമയം അക്രമികളെ സംബന്ധിച്ച കൃത്യമായ വിവരം പൊലീസിന് ലഭ്യമായിട്ടില്ല. കൊലപാതകത്തിന് പുറമേ വീട്ടിനുള്ളിൽ സൂക്ഷിച്ച 8 പവന്റെ ആഭരണങ്ങൾ കാണാതായിട്ടുണ്ട്. മോഷണ ശ്രമം ചെറുത്തതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

 

Tags