ഇനി തിരുപ്പതി ലഡു തയ്യാറാക്കാന്‍ നന്ദിനി നെയ്യ്

Animal fat and fish oil content were found in Tirupati Laddu
Animal fat and fish oil content were found in Tirupati Laddu

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡു ഉണ്ടാക്കാനുള്ള നെയ്യ് നല്‍കിവന്ന കമ്പനികളെ ഒഴിവാക്കി കെ.എം.എഫിന്റെ നന്ദിനി നെയ്യ് മാത്രം ഉപയോഗിക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) തീരുമാനിച്ചു. തിരുപ്പതി ദേവസ്ഥാനം മില്‍ക്ക് ഫെഡറേഷനെ അറിയിച്ചതോടെ നന്ദിനി നെയ്യ് വലിയ അളവില്‍ തിരുപ്പതിയിലേക്ക് അയച്ചുതുടങ്ങി.

തിരുപ്പതി ലഡുവുണ്ടാക്കാന്‍ 2013 മുതല്‍ 2019 വരെ നന്ദിനി നെയ്യ് ഉപയോഗിച്ചിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ടെന്‍ഡര്‍ നേടാന്‍ കെ.എം.എഫിന് ആയില്ല.മൂന്നുമാസത്തേക്ക് 350 ടണ്‍ നെയ്യ് നല്‍കാനാണ് ദേവസ്ഥാനം ആവശ്യപ്പെട്ടത്. ആവശ്യത്തിനുള്ള നെയ്യ് നീക്കിയിരുപ്പുണ്ടെന്നും ഫെഡറേഷന് അഭിമാനകരമായ നിമിഷമാണിതെന്നും ചെയര്‍മാന്‍ ഭീമ നായക് പറഞ്ഞു.
 

Tags