മത്സ്യ എണ്ണ വിവാദത്തിനിടയിലും വിറ്റ്പോയത് 14 ലക്ഷം തിരുപ്പതി ലഡു

The controversial Tirupati Ladu is not just Ladu!
The controversial Tirupati Ladu is not just Ladu!

തിരുപ്പതി: തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾക്കിടയിലും പ്രതിദിനം അറുപതിനായിരം പേരാണ് തിരുപ്പതി ക്ഷേത്രത്തില്‍നിന്ന് പ്രസാദലഡു വാങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നാല് ദിവസങ്ങള്‍ക്കുള്ളില്‍ 14 ലക്ഷം ലഡുവാണ് വില്‍ക്കപ്പെട്ടത്. പ്രതിദിനം 3.50 ലക്ഷമാണ് തിരുപ്പതിയിൽ വില്‍ക്കപ്പെടുന്ന ലഡുവിന്റെ ശരാശരി എണ്ണം.

പ്രതിദിനം ക്ഷേത്രത്തില്‍ മൂന്ന് ലക്ഷത്തിലധികം ലഡുവാണ് ഉണ്ടാക്കുന്നത്. കടലമാവ്, പശുവിന്‍ നെയ്യ്, പഞ്ചസാര, കശുവണ്ടി, ഉണക്കമുന്തിരി, ബദാം എന്നിവയാണ് ലഡു ഉണ്ടാക്കാനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍. പ്രതിദിനം 15,000 കിലോഗ്രാം നെയ്യാണ് ലഡു ഉണ്ടാക്കാന്‍ ആവശ്യമായിവരുന്നത്.

അതേസമയം, വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ ലഡു ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന നെയ്യില്‍ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.

Tags