തിരുപ്പതിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് ഇടിച്ച് 2 മരണം

accident-alappuzha
accident-alappuzha

തിരുപ്പതിയിൽ ആംബുലൻസ് ഇടിച്ച് രണ്ട് ഭക്തർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാൽനടയായി തിരുമല ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തരുടെ ഇടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. ചന്ദ്രഗിരിയിലെ നരസിംഗപുരത്തിന് സമീപമാണ് അപകടം.

രണ്ട് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അന്നമയ്യ ജില്ലയിലെ രാമസമുദ്രം മണ്ഡലത്തിലെ ചമ്പലപ്പള്ളി സ്വദേശികളായ പെദ്ദ റെഡ്ഡമ്മ (40), ലക്ഷ്മമ്മ (45) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ തിരുപ്പതിയിലെ റൂയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചന്ദ്രഗിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags