ത്രിപുരയിൽ യുവതിയെയും ആൺസുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ച് ഭീഷണിപ്പെടുത്തി മാല ഇടീപ്പിച്ച് നാട്ടുകാരുടെ ക്രൂരത ​​​​​​​ ​​​​​​​
thripura

ത്രിപുരയിലെ ഖോവായ് ജില്ലയിലെ തെലിയമുറയിൽ പരപുരുഷ ബന്ധം ആരോപിച്ച് സ്ത്രീയെയും ആൺ സുഹൃത്തിനെയും ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. 

ഇരുവരെയും തടഞ്ഞുവെച്ച നാട്ടുകാര്‍ ഇവരോട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തി മാല ഇടീപ്പിക്കുകയും സിന്ദൂരം ചാര്‍ത്തുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശവാസികളുടെ ആൾക്കൂട്ട ആക്രമണത്തില്‍ ​ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പൊലീസെത്തിയാണ് രക്ഷിച്ചത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടുത്തിടെയാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇടക്കിടെ തന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇവർ ഭര്‍തൃവീട്ടില്‍ നിന്നും പുറത്തുപോകാറുണ്ടായിരുന്നു. യുവതിയെ നേരത്തെ സംശയമുണ്ടായിരുന്ന ഭര്‍ത്താവ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഭാര്യയുടെ വീട്ടിൽ വിളിച്ച് കാര്യം അന്വേഷിച്ചു. എന്നാൽ സ്ത്രീ അവിടെയെത്തിയിട്ടില്ലെന്ന് വീട്ടുകാർ അറിയിച്ചതോടെ ഇയാൾ ഭാര്യയെ തിരക്കിയിറങ്ങി. 

Share this story