അരുണാചല്‍പ്രദേശില്‍ ട്രക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു
Aug 28, 2024, 07:07 IST
അരുണാചല്‍പ്രദേശില്‍ ട്രക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു.നാലു പേര്‍ക്ക് പരിക്കേറ്റു.
അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയിലാണ് സംഭവം. ഹവില്‍ദാര്‍ നഖത് സിംഗ്, നായിക് മുകേഷ് കുമാര്‍, ഗ്രനേഡിയര്‍ ആശിഷ് എന്നിവരാണ് മരിച്ചത്.
മൂന്നു സൈനികരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ നാലു പേരെ ആശുപത്രിയിലേക്ക് മാറ്റി.