കൂണ്‍ കഴിച്ച് ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ മരിച്ചു ; 9 പേര്‍ ചികിത്സയില്‍

google news
death

മേഘാലയയിലെ വെസ്റ്റ് ജെയ്ന്തിയ ഹില്‍സ് ജില്ലയില്‍ കൂണ്‍ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ മരിച്ചു. റിവാന്‍സാക സുചിയാങ് (8), കിറ്റ്‌ലാങ് ദുചിയാങ് (12), വന്‍സലന്‍ സുചിയാങ് (15) എന്നീ കുട്ടികളാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുള്ള ഒണ്‍പത് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. സഫായി എന്ന ഗ്രാമത്തിലാണ് സംഭവം.

ഇവര്‍ കാട്ടുകൂണ്‍ ആണോ കഴിച്ചതെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി പൊലീസ് അധികൃതര്‍ അറിയിച്ചു. 

Tags