തിരുവണ്ണാമലയില്‍ ‘മോക്ഷം’ കിട്ടാന്‍ വിഷം കഴിച്ച നാലു പേര്‍ മരിച്ചു

death
death

തിരുവണ്ണാമലയില്‍ മോക്ഷം കിട്ടാന്‍ വിഷം കഴിച്ച നാല് പേര്‍ മരിച്ചു. വാടകയ്ക്കെടുത്ത സ്വകാര്യ ഫാം ഹൗസിലാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. മഹാകാല വ്യാസര്‍, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിണി യുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ 3 പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. രുക്മിണി വിവാഹമോചിതയാണ്.

ആത്മീയകാര്യങ്ങളില്‍ രുക്മിണി ഏറെ താല്‍പ്പര്യം കാണിച്ചിരുന്നു. ദേവിയും ദേവനും വിളിച്ചതിനാല്‍ വീണ്ടും തിരുവണ്ണമലയില്‍ എത്തിയെന്നും ലക്ഷ്മി ദേവിയുടെ കാല്‍ചുവട്ടിലേക്ക് പോകുന്നുവെന്നുമാണ് മരിക്കുന്നതിന് മുന്‍പ് ഇവര്‍ പകര്‍ത്തിയ വീഡിയോ സന്ദേശത്തില്‍ പറയുന്നത്. തിരുവണ്ണാമലയിലെ കാര്‍ത്തിക ദീപം തെളിക്കല്‍ ചടങ്ങില്‍ അടുത്തിടെ പങ്കെടുത്തിരുന്നു.

അതിന് ശേഷം വീണ്ടും ഇവര്‍ ഇവിടേക്ക് എത്തുകയായിരുന്നു. രാവിലെയായിട്ടും ഇവരെ റൂമിന് പുറത്തേക്ക് കാണാതിരുന്നതോടെ ഫാം ഹൗസിലെ ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ റൂമിനുള്ളില്‍ മരിച്ച നിലയില്‍ കാണുന്നത്. ഉടന്‍ തന്നെ ഹൗസിലെ ആളുകള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ മുറി എടുത്തത്.

Tags