യമുനാനദിയിലിറങ്ങി പ്രതിഷേധം; പിന്നാലെ ശരീരം ചൊറിഞ്ഞു തടിച്ചു; ബി.ജെ.പി നേതാവ് ആശുപത്രിയില്‍

 There is a complaint that there are skin rashes on the body of the BJP leader who went down in the river Yamuna
 There is a complaint that there are skin rashes on the body of the BJP leader who went down in the river Yamuna

ന്യൂഡല്‍ഹി: യമുനാശുദ്ധീകരണത്തിന് ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ചുള്ള പ്രതിഷേധത്തിന്റെ ഭാഗമായി യമുനാനദിയിലെ മലിനജലത്തില്‍ മുങ്ങിക്കുളിച്ച ഡല്‍ഹി ബി.ജെ.പി. അധ്യക്ഷനെ ശരീരം ചൊറിഞ്ഞുതടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിലായിരുന്നു സംഭവം. 

ബി.ജെ.പി. നേതാവ് വീരേന്ദ്ര സച്ദേവ യമുനയിലിറങ്ങിയത്. സര്‍ക്കാരിന്റെ തെറ്റിന് നദിയോട് മാപ്പുചോദിച്ച് പ്രസ്താവനയും നടത്തി. ഇതിനു പിന്നാലെയാണ് ശരീരം മുഴുവൻ ചൊറിഞ്ഞു തടിച്ചത്. ആര്‍.എം.എല്‍. ആശുപത്രിയില്‍ ചികിത്സതേടിയ അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ മൂന്നുദിവസത്തേക്ക് മരുന്നുനല്‍കി. 

കാലാവസ്ഥ മാറിത്തുടങ്ങിയതോടെ യമുനാനദിയില്‍ കുറച്ചുദിവസമായി വിഷപ്പത രൂപപ്പെടുന്നുണ്ട്. അത് ബി.ജെ.പി. ഭരിക്കുന്ന അയല്‍സംസ്ഥാനങ്ങള്‍ വ്യവസായകേന്ദ്രങ്ങളില്‍നിന്നുള്ള മലിനജലം നദിയിലേക്ക് തള്ളുന്നതിനാലാണെന്നാണ് എ.എ.പി. വാദിക്കുന്നത്.

Tags