മാണ്ഡ്യയില്‍ കുമാരസ്വാമി, സുമലതക്ക് സീറ്റില്ല; മഹാരാഷ്ട്രയില്‍ മഹാ അഘാഡി പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടും

google news
sumalatha

കര്‍ണാടകത്തില്‍ എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കുന്ന ജെഡിഎസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. മൂന്ന് സീറ്റുകളില്‍ മത്സരിക്കുന്ന ജെഡിഎസിന് വേണ്ടി മാണ്ഡ്യയില്‍ എച്ച് ഡി കുമാരസ്വാമി ജനവിധി തേടും. സിറ്റിങ് എംപി നടി സുമതലയെ ഒഴിവാക്കി. അതിനിടെ മഹാരാഷ്ട്രയില്‍ മഹാ അഘാഡി സഖ്യത്തില്‍ സീറ്റ് വിഭജനം തര്‍ക്കത്തില്‍ കലാശിച്ചതോടെ പരസ്പര പോരാട്ടത്തിന്റെ സാഹചര്യം ഒരുങ്ങി.
കര്‍ണാടകയില്‍ ജെഡിഎസ്  മൂന്ന് സീറ്റുകളിലാണ് മത്സരിക്കുന്നത്. ഹാസന്‍ മണ്ഡലത്തില്‍ ദേവഗൗഡയുടെ ചെറുമകന്‍ പ്രജ്വല്‍ രേവണ്ണ വീണ്ടും ജനവിധി തേടും. ജെഡിഎസ് ചോദിച്ചു വാങ്ങിയ കോലാര്‍ മണ്ഡലത്തില്‍ എം മല്ലേഷ് ബാബുവാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് മൂന്ന് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു. ചിക്കബല്ലാപുരയില്‍ മുന്‍ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലിക്ക് സീറ്റ് നിഷേധിച്ച ഹൈക്കമാന്‍ഡ്, യുവ നേതാവ് രക്ഷാ രാമയ്യയ്ക്ക് സീറ്റ് നല്‍കി.

മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡിയിലെ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടിയേക്കും. ശിവസേന ഉദ്ധവ് വിഭാഗവും, എന്‍സിപി ശരദ് പവാര്‍ വിഭാഗവും വിട്ടുവീഴ്ച ചെയ്യാത്ത സീറ്റുകളില്‍  സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. ശിവസേനയുമായി തര്‍ക്കം നിലനില്‍ക്കുന്ന മുംബൈ സൗത്ത്, സെന്‍ട്രല്‍, സാംഗ്‌ളി സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഭിവണ്ടിയില്‍ എന്‍സിപി ശരദ് പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ അവിടെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് സൂചന. 

Tags