കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

google news
CRIME
നിലവിളി കേട്ട് അയൽക്കാർ വീട്ടിലേക്ക് കയറിയപ്പോൾ യുവാവ് ഓടി രക്ഷപ്പെട്ടു.

ചിന്ദ്വാര: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ബോദൽ കച്ചാർ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ എട്ട് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ള ദിനേഷ് കുടുംബാംഗങ്ങളെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി ചിന്ദ്വാര പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് ദിനേഷ് തന്‍റെ കുടുംബത്തെ ആക്രമിച്ചത്. നിലവിളി കേട്ട് അയൽക്കാർ വീട്ടിലേക്ക് കയറിയപ്പോൾ യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് സമീപത്തുള്ള മരത്തിൽ തൂങ്ങിയ നിലയിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 ആക്രമണത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ഒരു കുട്ടി ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ദിനേഷിന്‍റെ അമ്മ സിയാബായി (55), ഭാര്യ വർഷ (23), സഹോദരൻ ശ്രാവൺ കുമാർ (35), ശ്രാവണിന്‍റെ ഭാര്യ ബാരതോബായി (30), 16 വയസ്സുള്ള സഹോദരി പാർവതി, അഞ്ചുവയസ്സുള്ള കൃഷ്ണ, സെവന്തി (നാല്), ദീപ (ഒന്ന്) എന്നിവരാണ് മരിച്ചത്.

Tags