മന്‍മോഹന്‍ സിംഗിന് രാജ്യം ഇന്ന് വിട നല്‍കും; സംസ്‌കാരം രാവിലെ നിഗംബോധ്ഘട്ടില്‍

manmohan sing
manmohan sing

വിലാപയാത്രയായിട്ടായാണ് മൃതദേഹം സംസ്‌കാര സ്ഥലമായ നിഗംബോധ്ഘട്ടിലേക്ക് കൊണ്ടുപോകുക.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11.45ന് നിഗംബോധ്ഘട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ജന്‍പഥ് മൂന്നാം നമ്പര്‍ വസതിയിലുള്ള മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിക്കും. രാവിലെ 8.30 മുതല്‍ 9.30 വരെ എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. 

വിലാപയാത്രയായിട്ടായാണ് മൃതദേഹം സംസ്‌കാര സ്ഥലമായ നിഗംബോധ്ഘട്ടിലേക്ക് കൊണ്ടുപോകുക. പൂര്‍ണ്ണ സൈനിക ബഹുമതിയോടെയാവും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

അതേസമയം, സ്മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇതില്‍ ശക്തമായ പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ്. മന്‍ മോഹന്‍ സിംഗിനോടുള്ള ആദര സൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags