ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം എമർജൻസി ലാൻഡിങ് നടത്തി

INDIGO
വിമാനം പ്രോട്ടോകോൾ പ്രകാരം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്നും ഇൻഡിഗോ അറിയിച്ചു.

മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എമർജൻസി ലാൻഡിങ് നടത്തി. മുംബൈ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. ഇൻഡിഗോയുടെ 6E 5314 എന്ന നമ്പറിലുള്ള വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്.

ഇൻഡിഗോയുടെ ചെന്നൈ-മുംബൈ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായിരുന്നുവെന്ന വിവരം വിമാന കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിൽ എമർജൻസി ലാൻഡിങ് നടത്തിയ വിമാനം പ്രോട്ടോകോൾ പ്രകാരം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്നും ഇൻഡിഗോ അറിയിച്ചു.

Tags