​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു യുവതിക്കും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം

google news
gas
അപകടത്തിന് ശേഷം അഗ്നിശമന ഉദ്യോഗസ്ഥർ അണച്ചതായി ദേവ്റിയ

ലഖ്നൗ: ഉത്തർപ്രദേശിലെ ദേവ്റിയ ജില്ലയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വീട്ടിൽ തീപിടിത്തമുണ്ടായി.

 അപകടത്തിന് ശേഷം അഗ്നിശമന ഉദ്യോഗസ്ഥർ അണച്ചതായി ദേവ്റിയ പൊലീസ് സൂപ്രണ്ട് (എസ്പി) സങ്കൽപ് ശർമ്മ പറഞ്ഞു. ദേവ്റിയയിലെ ദുമ്രി ഗ്രാമത്തിലാണ് ശനിയാഴ്ച ദാരുണസംഭവമുണ്ടായത്.

രാവിലെ ഭക്ഷണമുണ്ടാക്കുന്ന സമയത്താണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നും യുവതിയും കുട്ടികളും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും എസ്പി പറ‍ഞ്ഞു.

Tags