എക്‌സിറ്റ് പോളും എക്‌സാക്റ്റ് പോളും തമ്മിലുള്ള വ്യത്യാസം ഇന്നറിയാം ; ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ്

RAJESH

എക്‌സിറ്റ് പോളും എക്‌സാക്റ്റ് പോളും തമ്മിലുള്ള വ്യത്യാസം ഇന്നറിയാമെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് താക്കൂര്‍. രാജ്യത്തിന്റെ ഭാവി ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാകില്ലെന്നുള്ള ആത്മവിശ്വാസത്തിലാണ് രാജേഷ് താക്കൂര്‍.

'രാജ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന ദിനമാണ് ഇന്ന്. രാജ്യത്തിന്റെ ഭാവി എന്താണെന്ന് ജനങ്ങള്‍ തീരുമാനിക്കും. എക്‌സിറ്റ് പോളും യഥാര്‍ത്ഥ പോളും തമ്മിലുള്ള വ്യത്യാസം ഉടന്‍ തന്നെ അറിയാം', രാജേഷ് താക്കൂര്‍ പറഞ്ഞു.

Tags