രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു

രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനൊരുങ്ങി അധികൃതര്‍. ആദ്യഘട്ട നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സംബന്ധിച്ച വിവരങ്ങള്‍ നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര പുറത്തുവിട്ടിട്ടുണ്ട്. ആദ്യ ഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതാണ്. തുടര്‍ന്ന് ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനം നടത്താന്‍ അവസരമൊരുക്കം.
3 ഘട്ടമായാണ് രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ ക്ഷേത്രത്തിന്റെ താഴത്തെ നിലയിലുള്ള 5 മണ്ഡപങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതാണ്. ഇതിനായി 160 തൂണുകളാണ് നിര്‍മ്മിക്കേണ്ടത്. അടുത്ത വര്‍ഷം ഡിസംബറിലാണ് രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക. അതേസമയം, ക്ഷേത്രത്തിന്റെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 2025 ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 1,400 കോടി രൂപ മുതല്‍ 1,800 കോടി രൂപ വരെയാണ് ചെലവ് കണക്കാക്കുന്നത്.