കോണ്‍ഗ്രസ് 128 സീറ്റുകള്‍ നേടും, 100 സീറ്റുകള്‍ ഇത് വരെയുള്ള ഘട്ടങ്ങളില്‍ നിന്ന് നേടി; മല്ലികാര്‍ജുന്‍ ഖര്‍ഗെ

Kharge

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 128 സീറ്റുകള്‍ വരെ നേടുമെന്ന പ്രതീക്ഷ പങ്ക് വെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യവും പൂര്‍ണ്ണ പ്രതീക്ഷയിലാണെന്നും തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം ലക്ഷ്യം വെക്കുന്ന ബിജെപിയെ താഴെയിറക്കാന്‍ സഖ്യത്തിന് കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഖര്‍ഗെ പറഞ്ഞു.

'ഞങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടുകളില്‍ നിന്ന്, ബിജെപിയെ അധികാരത്തില്‍ തിരിച്ചെത്തുന്നതില്‍ നിന്ന് തടയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കോണ്‍ഗ്രസ് ഇതിനകം 100 സീറ്റുകള്‍ കടന്നെന്നും 128 സീറ്റുകള്‍ നേടാമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു' ഖാര്‍ഗെ പറഞ്ഞു.

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയോട് മത്സരിക്കാന്‍ താന്‍ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പ്രിയങ്ക മത്സരിക്കില്ലെന്ന് സ്വയം തീരുമാനമിക്കുകയായിരുന്നുവെന്നും ഖര്‍ഗെ പറഞ്ഞു.

Tags