ഒൻപത് വയസുകാരിയെ ബലാത്സം​ഗം ചെയ്ത കേസ്; അധ്യാപകൻ അറസ്റ്റിൽ

google news
crime
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്

റാഞ്ചി: ഒൻപത് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ജാർഖണ്ഡിലെ ലാതേഹാറിൽ ബുധനാഴ്ചയായിരുന്നു സംഭവം. പ്രതിയായ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി സ്വകാര്യ ട്യൂഷൻ നൽകാറുണ്ടായിരുന്നു.

തിങ്കഴാള്ച പ്രതി പെൺകുട്ടിയെ വീടിനടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ കുട്ടിയെ പ്രതി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പ്രദേശത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിന്
പിന്നാലെയാണ് കുട്ടിയെ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്.

കുട്ടി മാതാപിതാക്കളോട് പീഡന വിവരം വെെളിപ്പെടുതത്തിയതോടെ കുടുംബം പൊലീസിൽ പരാതിനൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ്ചെയ്തിട്ടുണ്ട്.

Tags