ഭീകരാക്രമണ ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ച് മുംബൈ പൊലീസ്
Sep 28, 2024, 10:31 IST
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ച് മുംബൈ പൊലീസ്. കേന്ദ്ര ഏജന്‍സികളാണ് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയത്.മുംബൈയിലെ മതപരമായ സ്ഥലങ്ങള്‍ ഉള്‍പ്പെടയുള്ള ഇടങ്ങളില്‍ കനത്ത സുരക്ഷയാണ് പൊലീസ് സജ്ജീകരിച്ചിരിക്കുന്നത്. പൊലീസിന് മോക്ക് ഡ്രില്ലുകള്‍ ജനത്തിരക്കുള്ള മേഖലകളില്‍ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ഡിസിപിക്ക് നിര്‍ദേശമുണ്ട്.
നഗരത്തിലെ ക്ഷേത്രങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തുദിവസം മുമ്പ് ഗണേഷ ചതുര്‍ത്ഥി ആഘോഷിച്ചതിന് ശേഷം ഇനി ദുര്‍ഗാ പൂജ, ദസേര, ദീപാവലി ആഘോഷങ്ങളാണ് ക്ഷേത്രങ്ങളില്‍ നടക്കാനുള്ളത്. നവംബറിലാണ് 288 അംഗ നിയമസഭയിലേക്കുള് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.