തീവ്രവാദ ഭീഷണി ; ഡല്‍ഹിയില്‍ പരിശോധന ശക്തമാക്കി

DELHI

ഭീകരവാദ ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതിര്‍ത്തികളില്‍ പരിശോധന. ഭീകരവാദികള്‍ ഡല്‍ഹിയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ അടക്കം പരിശോധന നടക്കുകയാണ്. ഡല്‍ഹിയിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തി.

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനം കടുത്ത ജാഗ്രതയിലും നിയന്ത്രണത്തിലുമാണ്. ഡല്‍ഹി ട്രാഫിക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയുളള മാര്‍ഗ രേഖ പുറത്തു വിട്ടിരുന്നു.

Share this story