ഭീകരസംഘടനയായ ഐഎസ് ബന്ധമെന്ന് സംശയം : രാജ്യവ്യാപക റെയ്ഡുമായി എൻഐഎ
nia

ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി 13 കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാർ, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എൻഐഎ ഞായറാഴ്ച തിരച്ചിൽ നടത്തിയത്. മധ്യപ്രദേശിലെ ഭോപ്പാൽ, റെയ്‌സൻ ജില്ലകളിലാണ് ഏജൻസി തിരച്ചിൽ നടത്തിയത്. ഗുജറാത്തിലെ ബറൂച്ച്, സൂറത്ത്, നവസാരി, അഹമ്മദാബാദ് ജില്ലകളിലും ബിഹാറിലെ അരാരിയ, കർണാടകയിലെ ഭട്കൽ, തുംകൂർ സിറ്റി ജില്ലകളിലും മഹാരാഷ്ട്രയിലെ കോലാപ്പൂർ, നന്ദേഡ് ജില്ലകളിലും  ഉത്തർപ്രദേശിലെ ദേവ്ബന്ദ് ജില്ലയിലും എൻഐഎ റെയ്ഡ് നടത്തി.

ഭോപ്പാൽ, ദേവ്ബന്ദ് എന്നിവിടങ്ങളിൽ നിന്നായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളണ്ട്. സുപ്രധാനമായ രേഖകളും പിടിച്ചെടുത്തു. ഐപിസി 153 എ, 153 ബി, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (പ്രിവൻഷൻ) സെക്ഷൻ 18, 18 ബി, 38, 39, 40 എന്നിവ പ്രകാരം ജൂൺ 25 ന് എൻഐഎ സ്വമേധയാ കേസെടുത്തിരുന്നു.

Share this story