ജമ്മു കശ്‌മീരിലെ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരനെയും കൂട്ടാളിയെയും വധിച്ച് സുരക്ഷാസേന
army


ശ്രീനഗർ: ജമ്മു കശ്‌മീരിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരനെയും കൂട്ടാളിയെയും വധിച്ച് സുരക്ഷാസേന. ലഷ്‌കറെ ഇ–തയ്ബ ഭീകരൻ ജാൻ മുഹമ്മദ് ലോണിനെയും കൂട്ടാളിയേയുമാണ് വധിച്ചതെന്ന് കശ്‌മീർ പോലീസ് വ്യക്‌തമാക്കി. എന്നാൽ കൂട്ടാളിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

കശ്‌മീരിലെ ഷോപിയാനിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. കശ്‌മീർ പോലീസും സുരക്ഷാസേനയും സംയുക്‌തമായി നടത്തിയ ഓപറേഷനിലാണ് ഇരുവരെയും വധിച്ചത്. കഴിഞ്ഞ ജൂൺ രണ്ടാം തീയതി കുൽഗാമിൽ ഇവർ ബാങ്ക് മാനേജരെ കൊല ചെയ്‌തിരുന്നു. രാജസ്‌ഥാൻ സ്വദേശിയായ വിജയ് കുമാർ ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം കുൽഗാമിലേക്ക് സ്‌ഥലം മാറി വന്ന് ദിവസങ്ങൾക്കുള്ളിലാണ് ഭീകരർ കൊല ചെയ്‌തത്‌.

ഭീകരരുടെ വെടിയേറ്റതിനെ തുടർന്ന് വിജയ് കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കശ്‌മീരിൽ സാധാരണക്കാരായ ആളുകളെ ലക്ഷ്യം വച്ചുള്ള ഭീകരരുടെ ആക്രമണങ്ങൾ തുടരുകയാണ്. അതിന്റെ ഭാഗമായിരുന്നു വിജയ് കുമാറിന്റെ കൊലപാതകവും.

Share this story