മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രത
മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ദുർഗാപൂജയ്ക്കും ദീപാവലി ആഘോഷത്തിനുമായി നഗരം തയ്യാറെടുക്കുമ്പോഴാണ് ഭീകരാക്രമണ മുന്നറിയിപ്പ് ആശങ്ക ഉയർത്തിയിരിക്കുന്നത്. മുംബൈയിലെ നിരവധി ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്.
ആരാധനാലയങ്ങളിൽ അധികസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാകാര്യങ്ങൾ അവലോകനം ചെയ്യാൻ സിറ്റി പൊലീസ് കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസം തിരക്കേറിയ സ്ഥലങ്ങളിൽ “മോക്ക് ഡ്രില്ലുകൾ” നടത്തിയും അതീവ ജാഗ്രതയിലാണ് മുംബൈ പൊലീസ് സംശയാസ്പദമായി എന്തെങ്കിലും കാണുകയാണെങ്കിൽ ഉടനെ വിവരം നൽകാൻ പൊതുജനങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്.