സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണം ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ പിഎഎഫ്എഫ്

army
army

ഭീകരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം ശക്തമാക്കിയിരിക്കുകയാണ്. 

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ പിഎഎഫ്എഫ്. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം ശക്തമാക്കിയിരിക്കുകയാണ്. തെരച്ചിലിനായി വനമേഖലയിലേക്ക് കൂടുതല്‍ സൈനികരെ എത്തിച്ചിട്ടുണ്ട്.

ജമ്മു കശ്മീരില്‍ അതീവ ജാഗ്രത തുടരുകയാണ്. 


ഭീകരാക്രമണത്തില്‍ 2 ജവാന്മാര്‍ വീരമൃത്യു വരിച്ചു. നാട്ടുകാരായ 2 പേരും കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടാണ് സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണം നടന്നുവെന്ന് ബാരാമുള്ള പൊലീസ് സ്ഥിരീകരിച്ചു. ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവെന്നും പൊലീസ് അറിയിച്ചു. 72 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ആക്രമണമാണ് സൈനിക വാഹനത്തിന് നേരെയുണ്ടായത്. 

Tags