അസമില്‍ ഇന്റര്‍നെറ്റിന് താത്ക്കാലിക നിരോധനം

internet
internet

ഗ്രേഡ് 3 വിഭാഗത്തിലേക്കാണ് പരീക്ഷ നടക്കുന്നത്. ഏഴ് ലക്ഷത്തിലധികം പേര്‍ പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്. 

ദിസ്പുര്‍: അസമില്‍ ഇന്റര്‍നെറ്റിന് താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നതിനെത്തുടർന്നാണ് ഇന്റെർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30വരെ ഇന്റര്‍നെറ്റ് തടസപ്പെടും.

ഇന്നലെയാണ് ഇന്റര്‍നെറ്റ് നിരോധനം സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പരീക്ഷയിലെ തിരിമറി തടയാനാണ് ഇന്റര്‍നെറ്റ് നിരോധനമെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടിയോട് എല്ലാവരും സഹകരിക്കണമെന്ന് സ്‌റ്റേറ്റ് ലെവല്‍ റിക്രൂട്ട്‌മെന്റ് കമ്മീഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടു. 

ഗ്രേഡ് 3 വിഭാഗത്തിലേക്കാണ് പരീക്ഷ നടക്കുന്നത്. ഏഴ് ലക്ഷത്തിലധികം പേര്‍ പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്. 

Tags