ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ അപരിചിതൻ കര്‍ഷകനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി
TELUGANA
തൊപ്പി വച്ച യുവാവ് വഴിയിൽ നിന്ന് ബൈക്കിന് കൈ കാണിച്ച് ലിഫ്റ്റ് അഭ്യർത്ഥിച്ചു. ജമാൽ യുവാവിനെ കയറ്റി യാത്ര തുടർന്നു. കുറച്ച് ദൂരം പിന്നിട്ട് കഴിഞ്ഞപ്പോൾ

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ അപരിചിതൻ ബൈക്ക് യാത്രികനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. കർഷകനായ ഷെയ്ഖ് ജമാൽ സാഹിബ് (52) ആണ് മരിച്ചത്.തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ടയിൽ തിങ്കളാഴ്ചയാണ് സംഭവം.

തൊപ്പി വച്ച യുവാവ് വഴിയിൽ നിന്ന് ബൈക്കിന് കൈ കാണിച്ച് ലിഫ്റ്റ് അഭ്യർത്ഥിച്ചു. ജമാൽ യുവാവിനെ കയറ്റി യാത്ര തുടർന്നു. കുറച്ച് ദൂരം പിന്നിട്ട് കഴിഞ്ഞപ്പോൾ യുവാവ് കർഷകന്റെ തുടയിൽ വിഷം കുത്തി വെയ്‌ക്കുകയായിരുന്നു. ബൈക്കിന്റെ നിയന്ത്രണം വിട്ട് ജമാൽ താഴെ വീണു. ഇതിനിടയിൽ യുവാവ് രക്ഷപ്പെട്ടു.

സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് ജമാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്നും സിറിഞ്ച് കണ്ടെത്തി. മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷമാണ് ജമാലിൽ കുത്തിവെച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി.

Share this story