തെലങ്കാനയിലെ ഫാർമസ്യുട്ടിക്കൽ പ്ലാന്റിലെ സ്‌ഫോടനത്തിൽ മരണം ആറായി

google news
dead

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി പ്ലാന്‍റിലെ കെമിക്കൽ റിയാക്ടറിലുണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ ആറായി. എസ്‌.ബി ഓർഗാനിക്‌സ് ലിമിറ്റഡിന്‍റെ ഫാക്ടറിയിൽ ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച ഉണ്ടായ സ്‌ഫോടനത്തിൽ മരിച്ച ഒരാളുടെ മൃതദേഹം ഫാക്ടറി വളപ്പിൽ നിന്ന് കണ്ടെടുത്തു. പരിക്കേറ്റ് ചികിത്സയിലിരിക്കെ മറ്റൊരാളും ഇന്ന് മരണത്തിന് കീഴടങ്ങി. മരിച്ചവരിൽ സ്ഥാപനത്തിന്റെ ഡയറക്ടറുമുണ്ട്. ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്.

സ്‌ഫോടനത്തെ തുടർന്ന് ഫാർമ യൂണിറ്റിന്‍റെ പരിസരത്ത് തീ പടർന്നു പിടിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. കമ്പനിക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Tags