തെലങ്കാനയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് നായയുടെ കടിയേറ്റ് ദാരുണാന്ത്യം

newborn baby

ഹൈദരാബാദ്: തെലങ്കാനയില്‍ നായയുടെ കടിയേറ്റ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തെലങ്കാനയിലെ തണ്ടൂരിലാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് നായ ആക്രമിച്ചത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്താണ് കുഞ്ഞിന് നായയുടെ ആക്രമണമേറ്റത്.

ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. ആ സമയത്ത് കുഞ്ഞിന്റെ മാതാപിതാക്കള്‍ തൊട്ടടുത്ത് ഒരു ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. നായയുടെ കടിയേറ്റ ഉടന്‍ തന്നെ കുഞ്ഞ് മരണപ്പെട്ടു. കുഞ്ഞിനെ ആക്രമിച്ചത് തെരുവുനായയല്ലെന്നും സമീപത്തെ വീട്ടില്‍ വളര്‍ത്തിയിരുന്ന നായയാണെന്നും പൊലീസ് പറയുന്നു.

Tags