തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ കവര്‍ച്ച ; സ്വര്‍ണ ബിസ്‌കറ്റും ബ്രിട്ടീഷ് പൗണ്ടും രണ്ടു ലക്ഷം രൂപയും കവര്‍ന്നു

thief
thief

തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ കവര്‍ച്ച നടത്തി രക്ഷപ്പെട്ട പ്രതികള്‍ പശ്ചിമബംഗാളില്‍ നിന്ന് അറസ്റ്റില്‍. ഭട്ടി വിക്രമാര്‍ക മല്ലുവിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന് സംസ്ഥാനം കടന്ന പ്രതികള്‍ ബംഗാളിലെ ഖരക്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പിടിയിലായത്.

ബിഹാര്‍ സ്വദേശികളായ റോഷന്‍ കുമാര്‍ മണ്ഡാല്‍, ഉദയ് കുമാര്‍ താക്കൂര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അസ്വാഭാവികമായ പ്രതികരണം കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോള്‍ പ്രതികളില്‍ നിന്ന് കവര്‍ച്ചാ മുതല്‍ കണ്ടെടുത്തു. ഇതോടെ ചോദ്യം ചെയ്തപ്പോഴാണ് തെലങ്കാനയിലെ മോഷണ വിവരം പുറത്തറിയുന്നത്.

2.2 ലക്ഷം രൂപ, 100 ഗ്രാം തൂക്കമുള്ള സ്വര്‍ണ ബിസ്‌കറ്റ്, ബ്രിട്ടീഷ് പൗണ്ട്, ദിര്‍ഹം, സ്വിസ് ഫ്രാങ്ക് എന്നിവയും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ഭട്ടി വിക്രമാര്‍കയുടെ വീട്ടില്‍ മോഷണം നടത്തിയതിന് പുറമെ മറ്റ് പലയിടങ്ങളിലും പ്രതികള്‍ മോഷണം നടത്തിയിരുന്നു. ഭട്ടി വിക്രമാര്‍ക വീട്ടിലില്ലാത്തപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വീട്ടില്‍ മോഷണം നടത്തിയത്.

Tags