എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാല: എം.ടെക്. സ്പോട്ട് അഡ്മിഷൻ

admission
admission

എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാല ഈ വർഷം മുതൽ ആരംഭിക്കുന്ന  മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്‌നോളജി, ഇൻഫ്രാസ്‌ട്രക്‌ചർ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ്, ഇലക്‌ട്രിക് വെഹിക്കിൾ ടെക്‌നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്‌നോളജീസ് എന്നീ എം.ടെക്. കോഴ്‌സുകളിൽ എസ്.സി., എസ്.ടി. വിഭാഗങ്ങളിൽ ഒഴിവുവന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

താത്പര്യമുള്ളവർ 26-ന് രാവിലെ 10.30-ന് അസൽരേഖകൾ സഹിതം തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിലെ എം.ബി.എ. ബ്ലോക്കിൽ പ്രവർത്തിക്കുന്ന സർവകലാശാല ആസ്ഥാനത്ത് എത്തണം. വിവരങ്ങൾക്ക്: 9495741482.
 

Tags