ഗുജറാത്തിലെ രണ്ട് ജില്ലകളിലായി 54 സർക്കാർ സ്‌കൂളുകളിൽ ഓരോ അധ്യാപകൻ മാത്രം

teacher

ഗാന്ധിനഗർ: ഗുജറാത്തിലെ രണ്ട് ജില്ലകളിലായി 54 സർക്കാർ പ്രൈമറി സ്‌കൂളുകളിൽ ഓരോ അധ്യാപകർ മാത്രം. ഈ ജില്ലകളിലായി 900 ലധികം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായും സംസ്ഥാനസർക്കാർ നിയമസഭയെ അറിയിച്ചു.

ജാംനഗർ, ദേവഭൂമി ദ്വാരക ജില്ലകളിലെ അധ്യാപകരുടെ കുറവിനെക്കുറിച്ചുള്ള ചോദ്യോത്തര വേളയിൽ ആം ആദ്മി പാർട്ടി എം.എൽ.എ ഹേമന്ത് അഹിറിന്റെ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി കുബേർ ദിൻഡോർ പറഞ്ഞു.

ഒരു അധ്യാപകൻ മാത്രമുള്ള 54 സ്കൂളുകളിൽ 46ഉം ദേവഭൂമി ദ്വാരക ജില്ലയിലാണ്. എട്ടെണ്ണം ജാംനഗറിലും. അധ്യാപകരുടെ 905 ഒഴിവുകളിൽ ദേവഭൂമി ദ്വാരക 575ഉം ജാംനഗറിൽ 330 ആണ് റിപ്പോർട്ട് ചെയ്തത്.

Share this story