ബംഗളൂരുവിൽ ക്ലാസെടുക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു
Aug 29, 2024, 12:00 IST
ബംഗളൂരു: സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ അധ്യാപകൻ ഹൃദയാഘാതത്താൽ കുഴഞ്ഞുവീണ് മരിച്ചു. ചിത്രദുർഗ ചല്ലകരെ യദലഘട്ട വില്ലേജിലെ സ്കൂളിലാണ് സംഭവം.
അധ്യാപകനായ ബി.എസ്. സിദ്ധേശപ്പ (57) ആണ് മരിച്ചത്. കുഴഞ്ഞുവീണയുടൻ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.