തമിഴ്നാട്ടിൽ മോഷണക്കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി

tamilnadu police
tamilnadu police

ചെന്നൈ തരമണി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം 

ചെന്നൈ : തമിഴ്നാട്ടിൽ മോഷണക്കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രാ സ്വദേശി ജാഫറിനെയാണ് ചെന്നൈ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. മാല മോഷണക്കേസിൽ കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെന്നൈ തരമണി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം . 

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തിയപ്പോഴണ് കൊലപ്പെടുത്തിയതെന്ന് പൊലീസ്. എഡിജിപി അരുൺ സിറ്റി പൊലീസ് കമ്മീഷണർ ആയതിന് ശേഷമുള്ള നാലാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണിത്. കൊല്ലപ്പെട്ട ജാഫർ അമ്പതോളം കേസുകളിൽ പ്രതിയാണ്. 

Tags

News Hub