തമിഴ്നാട്ടിൽ കുറവൻ കുറത്തിയാട്ടം നിരോധിച്ചു

court
 കുറവൻ കുറത്തിയാട്ടത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കാനും മദ്രാസ് ഹൈക്കോടതി

ചെന്നൈ : തമിഴ്നാട്ടിൽ കുറവൻ - കുറത്തിയാട്ടം എന്ന നൃത്തരൂപം  നിരോധിച്ചു. മദ്രാസ് ഹൈക്കോടതിയാണ് നൃത്തം നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്.വിവിധ ജനവിഭാഗങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നു എന്നുകാട്ടി മധുര സ്വദേശി നൽകിയ ഹർജിയിലാണ് ഉത്തവ് വന്നിരിക്കുന്നത്. 

 കുറവൻ കുറത്തിയാട്ടത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കാനും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിച്ചു. കുറവ സമുദായത്തിന്‍റെ അനുമതിയോടെയല്ല നൃത്തരൂപത്തില്‍ സമുദായത്തിന്‍റെ പേര് ഉപയോഗിക്കുന്നതെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു. 

തമിഴ്നാട്ടിലെ ഗ്രാമീണ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടും മറ്റ് ആഘോഷങ്ങളുടെ ഭാഗമായും കുറവൻ കുറത്തിയാട്ടം അവതരിപ്പിക്കാറുണ്ട്. അപരിഷ്കൃതവും അശ്ലീല ചേഷ്ടകളും നിറഞ്ഞ നൃത്തമാണിതെന്ന് കാട്ടിയാണ് മധുര സ്വദേശി ഇരണിയൻ എന്നയാൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Share this story