‘തമിഴക വെട്രി കഴകം’ ; ഭാരവാഹികളെ പ്രഖ്യാപിച്ച് വിജയ്

google news
vijay 1

ചെ​ന്നൈ:  ‘ത​മി​ഴ​ക വെ​ട്രി ക​ഴ​കം’ എ​ന്ന പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച് ന​ട​ൻ വി​ജ​യ്  . ജോ​സ​ഫ് വി​ജ​യ് പാ​ർ​ട്ടി പ്ര​സി​ഡ​ന്റാ​ണ്. ആ​ന​ന്ദ് എ​ന്ന മു​നു​സാ​മി (ജ​ന.​സെ​ക്ര), വെ​ങ്ക​ട്ട​ര​മ​ണ​ൻ (ട്ര​ഷ​റ​ർ), രാ​ജ​ശേ​ഖ​ർ (ആ​സ്ഥാ​ന സെ​ക്ര​ട്ട​റി), താ​ഹി​റ (ജോ. ​പ്ര​ചാ​ര​ണ വി​ഭാ​ഗം സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

2024 ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ് വി​ജ​യ് പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് ര​ജി​സ്ട്രേ​ഷ​ൻ അ​പേ​ക്ഷ ന​ൽ​കി. 2026 ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മാ​ക്കി​യാ​ണ് വി​ജ​യി​ന്റെ നീ​ക്കം. ര​ണ്ടു​മാ​സം മു​മ്പ് പാ​ർ​ട്ടി അം​ഗ​ത്വ വി​ത​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. ര​ണ്ട് കോ​ടി​യി​ൽ​പ​രം അം​ഗ​ങ്ങ​ളെ സം​ഘ​ട​ന​യി​ൽ ചേ​ർ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും പി​ന്തു​ണ​യി​ല്ലെ​ന്ന് വി​ജ​യ് അ​റി​യി​ച്ചി​രു​ന്നു. പാ​ർ​ട്ടി പ്ര​ഥ​മ സം​സ്ഥാ​ന സ​മ്മേ​ള​നം വി​ജ​യി​ന്റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

Tags