തമിഴ്‌നാട്ടിൽ വൈദ്യുത നിലയത്തില്‍ തീപിടുത്തം ; രണ്ട് കരാര്‍ ജീവനക്കാര്‍ മരിച്ചു
Dec 20, 2024, 16:10 IST
സേലം : തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം. രണ്ട് കരാര്‍ ജീവനക്കാര്‍ മരിച്ചു. വെങ്കിടേശന്‍, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 5 പേര്‍ക്ക് പരുക്കേറ്റു. രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം.
ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ അപകടത്തിന്റെ കാരണം പറയാനാകൂവെന്ന് തമിഴ്നാട് വൈദ്യുത ബോര്‍ഡ് പ്രതിനിധികള്‍ പറഞ്ഞു.