തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി ; വീണ്ടും വെളിപ്പെടുത്തലുമായി രാധിക ശരത് കുമാര്‍
സിനിമാ മേഖലയിലുണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ച് തുറന്നടിച്ച് വീണ്ടും രാധിക ശരത്കുമാര്‍. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് രാധിക ശരത്കുമാര്‍ വെളിപ്പെടുത്തി.
ചെന്നൈയില്‍ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. നടന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്റെ ഇടപെടല്‍ കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാന്‍ ആ നടനോട് കയര്‍ത്തു. പിന്നാലെ ആ പെണ്‍കുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പറഞ്ഞു. ആ പെണ്‍കുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാര്‍ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ പ്രമുഖ നായക നടന്റെ ഭാര്യയായ താരത്തിന് നേരേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൈംഗികാതിക്രമ ശ്രമുണ്ടായെന്നാണ് രാധികയുടെ തുറന്നുപറച്ചില്‍.