ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന മുൻ ആപ് നേതാവ് താഹിർ ഹുസൈന് ജാമ്യം നൽകാത്തതെന്ത്? ; പൊ​ലീ​സി​നോ​ട് സുപ്രീംകോടതി

supreme court
supreme court

ന്യൂ​ഡ​ൽ​ഹി : അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ അ​ഖി​ലേ​ന്ത്യ മ​ജ്‍ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്‍ലി​മൂ​ൻ സ്ഥാ​നാ​ർ​ഥി​യാ​യി ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന മു​ൻ ആം ​ആ​ദ്മി പാ​ർ​ട്ടി കൗ​ൺ​സി​ല​ർ താ​ഹി​ർ ഹു​സൈ​ന് സ്ഥി​രം ജാ​മ്യം ന​ൽ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് ഡ​ൽ​ഹി പൊ​ലീ​സി​നോ​ട് സു​പ്രീം​കോ​ട​തി.

പൗ​ര​ത്വ സ​മ​ര​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ഡ​ൽ​ഹി ക​ലാ​പ കേ​സു​ക​ളി​ൽ ഒ​മ്പ​തെ​ണ്ണ​ത്തി​ലും ജാ​മ്യം ന​ൽ​കി​യ ശേ​ഷം സ​മാ​ന​മാ​യ ഒ​ന്നി​ൽ മാ​ത്രം ജാ​മ്യം ന​ൽ​കാ​തി​രു​ന്ന ന​ട​പ​ടി​യാ​ണ് സു​പ്രീം​കോ​ട​തി ചോ​ദ്യം ചെ​യ്ത​ത്. ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ ഡ​ൽ​ഹി പൊ​ലീ​സി​ന് സ​മ​യം ന​ൽ​കി ഹ​ര​ജി ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​ൻ താ​ഹി​ർ ഹു​സൈ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു ജ​സ്റ്റി​സു​മാ​രാ​യ പ​ങ്ക​ജ് മി​ത്ത​ൽ, അ​ഹ്സ​നു​ദ്ദീ​ൻ അ​മാ​നു​ല്ല എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്.

താ​ഹി​ർ ഹു​സൈ​ന് എ​ന്തി​നാ​ണ് ജാ​മ്യ​മെ​ന്നും ജ​യി​ലി​ൽ​നി​ന്ന് മ​ത്സ​രി​ച്ചും ജ​യി​ക്കാ​മ​ല്ലോ എ​ന്നും തി​ങ്ക​ളാ​ഴ്ച പ്രാ​ഥ​മി​ക​മാ​യി നി​രീ​ക്ഷി​ച്ച ജ​സ്റ്റി​സ് പ​ങ്ക​ജ് മി​ത്ത​ലാ​ണ് ചൊ​വ്വാ​ഴ്ച മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സി​ദ്ധാ​ർ​ഥ് അ​ഗ​ർ​വാ​ളി​ന്റെ വാ​ദ​ത്തി​നു​ശേ​ഷം വി​പ​രീ​ത നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. താ​ഹി​റി​ന് സ്ഥി​രം ജാ​മ്യ​മോ ഇ​ട​ക്കാ​ല ജാ​മ്യ​മോ എ​ന്തു​കൊ​ണ്ട് ന​ൽ​കി​ക്കൂ​ടെ​ന്ന തോ​ന്ന​ൽ ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന് ജ​സ്റ്റി​സ് മി​ത്ത​ൽ പ​റ​ഞ്ഞു.

Tags