ജഹാംഗീർപുരിയിൽ രണ്ടാഴ്ചത്തേക്ക് ഒഴിപ്പിക്കൽ പാടില്ലെന്ന് സുപ്രീം കോടതി
supreme court

ന്യൂഡൽഹി : സംഘർഷം നിലനിൽക്കെ, കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ ജഹാംഗീർപുരിയിൽ ബുൾഡോസറുകൾ ഉപയോഗിച്ച് കടകളും ജീവനോപാധികളും തകർത്ത നടപടി ഗൗരവമായി കാണുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. രണ്ടാഴ്ചത്തേക്ക് ഒഴിപ്പിക്കൽ പാടില്ലെന്ന് കോടതി ഉത്തരവിട്ടു.

നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനും (എൻഡിഎംസി) മറ്റു കക്ഷികളും പുതിയ സത്യവാങ്മൂലം നൽകണമെന്നും ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

ഒരുവിഭാഗത്തിനെതിരെ പ്രതികാര നടപടിയായാണ് ബുൾഡോസറുകൾ ഉപയോഗിച്ചതെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിട്ട ശേഷവും ഇടിച്ചുനിരത്തൽ തുടർന്നുവെന്ന് സംഭവദിവസം സ്ഥലം സന്ദർശിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനു വേണ്ടി അഭിഭാഷകനായ പി.വി.സുരേന്ദ്രനാഥ് അറിയിച്ചു.

Share this story