കെജ്രിവാളിന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

kejriwal
kejriwal

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കെജ്രിവാള്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. 

ഇ ഡി കേസില്‍ നേരത്തെ തന്നെ ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രിക്ക് ഇന്ന് സി ബി ഐ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാനാകും. ജൂണ്‍ 26 നാണ് ഇ ഡി കസ്റ്റഡിയിലിരിക്കെ കെജ്രിവാളിനെ സി ബി ഐ അറസ്റ്റ് ചെയ്തത്. ഇ ഡി കേസില്‍ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മദ്യനയ കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയക്കും കെ കവിതയ്ക്കും അടുത്തിടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Tags