വിധവയ്ക്ക് മേക്കപ്പ് ആവശ്യമില്ലെന്ന പട്ന ഹൈക്കോടതിയുടെ നിരീക്ഷണത്തിനെതിരെ സുപ്രീംകോടതി

supreme court
supreme court

ന്യൂഡല്‍ഹി : വിധവയ്ക്ക് മേക്കപ്പ് ആവശ്യമില്ലെന്ന പട്ന ഹൈക്കോടതിയുടെ നിരീക്ഷണത്തെ ശക്തമായി അപലപിച്ച് സുപ്രീംകോടതി രംഗത്ത്. 1985-ല്‍ സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഏഴുപ്രതികളെയും വെറുതേവിട്ട ഉത്തരവിലാണ് ഹൈക്കോടതിയെ സുപ്രീംകോടതി വിമര്‍ശിച്ചത്.

വീട്ടില്‍നിന്ന് ചില മേക്കപ്പ് സാധനങ്ങള്‍ കണ്ടെത്തിയത് കൊല്ലപ്പെട്ട സ്ത്രീയുടേതുതന്നെയാകുമെന്നും കാരണം കൂടെ താമസിച്ചിരുന്ന സ്ത്രീ വിധവയായതിനാല്‍ അവര്‍ക്ക് അതിന്റെ ആവശ്യമില്ലല്ലോയെന്നുമാണ് ഹൈക്കോടതി പരാമർശിച്ചത്. ഹൈക്കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം അപലപനീയമാണെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി.

Tags