'ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങളിൽ പിന്നീട് പീഡന ആരോപണമുയർത്തുന്നത് ശരിയല്ല' ; യുവാവിനെതിരായ പീഡനക്കേസ് റദ്ദാക്കി സുപ്രീം കോടതി
Nov 21, 2024, 15:00 IST
ഡൽഹി : പ്രണയ ബന്ധങ്ങൾ വിവാഹത്തിലേക്ക് എത്താതെ തെറ്റിപ്പിരിയുന്ന സംഭവങ്ങളിൽ ക്രിമിനൽ കേസുകൾ നൽകുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. യുവാവിനെതിരായ പീഡനക്കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങളിൽ പിന്നീട് പീഡന ആരോപണമുയർത്തുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
2019 ലെ ഡൽഹിയിൽ നിന്നുള്ള കേസിലാണ് സുപ്രീംകോടതിയുടെ നടപടി. ഉഭയ കക്ഷി പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും പരാതി അവിശ്വസനീയമായിരുന്നുവെന്നും പറഞ്ഞ കോടതി വിവാഹ വാഗ്ദാനം നൽകിയാണ് ബന്ധം തുടങ്ങിയത് എന്നതിന് തെളിവില്ലെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.