‘സുപ്രീം കോടതി ഹൈന്ദവ പാരമ്പര്യത്തിന്റെ പവിത്രത ഉയര്‍ത്തിപിടിച്ചു’ ;തിരുപ്പതി ലഡ്ഡു വിവാദത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡി

Jagan mohan Reddy Andhrapradesh
Jagan mohan Reddy Andhrapradesh

തെലങ്കാന: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരായ സുപ്രീം കോടതി വിമര്‍ശനത്തില്‍ പ്രതികരിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി. സത്യം വിജയിക്കട്ടെ. സുപ്രീം കോടതി ഹൈന്ദവ പാരമ്പര്യത്തിന്റെ പവിത്രത ഉയര്‍ത്തിപിടിച്ചുവെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. സുപ്രീം കോടതിയുടെ നിരീക്ഷണം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവാദത്തില്‍ ആന്ധ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുതെന്നും ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും സുപ്രീം കോടതി പറഞ്ഞു. ലഡ്ഡുവില്‍ മൃഗക്കൊഴുപ്പെന്ന ലാബ് റിപ്പോര്‍ട്ട് പുറത്ത് വിട്ടതിലും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബിജെപി നേതാവ് സുബ്രഹ്‌മണ്യ സ്വാമിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Tags