ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗീക ബന്ധം ബലാത്സംഗമായി കണക്കാക്കാൻ ആകില്ല : സുപ്രീംകോടതി

kannur vc placement  supreme court
kannur vc placement  supreme court

ഡൽഹി : ബലാത്സംഗക്കേസിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി. ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗീക ബന്ധം ബലാത്സംഗമായി കണക്കാക്കാൻ ആകില്ലെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേത് ആണ് വിധി.

മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. ദീര്‍ഘകാലം ഉഭയ സമ്മതത്തോടെ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഖകരം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Tags