കള്ളപ്പണ നിരോധന കേസിലും ജാമ്യമാണ്, ജയിലല്ല ആദ്യ പരിഗണനയെന്ന തത്വം ബാധകം : സുപ്രീംകൊടതി

supreme court
supreme court

ഡല്‍ഹി: കള്ളപ്പണ കേസില്‍ ജാമ്യം കിട്ടാന്‍ ചില വ്യവസ്ഥകള്‍ കൂടി പാലിക്കണമെന്ന് സുപ്രീംകൊടതി. കള്ളപ്പണ നിരോധന നിയമത്തിന് കീഴില്‍ അറസ്റ്റിലാകുന്നവരെ ജാമ്യം നല്‍കാതെ ദീര്‍ഘകാലം തടവില്‍ വയ്ക്കുന്നതിനെതിരെയാണ് സുപ്രീംകോടതി പറഞ്ഞത്. കള്ളപ്പണ നിരോധന കേസിലും ജാമ്യമാണ്, ജയിലല്ല ആദ്യ പരിഗണനയെന്ന തത്വം ബാധകമാണെന്ന് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.

കള്ളപണ നിരോധന കേസില്‍ ഒരു വര്‍ഷമായി തടവിലുള്ളയാള്‍ക്ക് ജാമ്യം നല്‍കിക്കൊണ്ടാണ് സുപ്രീംകോടതി വിധി. പിഎംഎല്‍എ പ്രകാരം ഒരു കേസില്‍ അറസ്റ്റിലായിരിക്കെ നല്‍കുന്ന മൊഴി മറ്റൊരു കേസെടുക്കാനുളള തെളിവായി കണക്കാക്കാനാകില്ലെന്നും കോടതി വിധിച്ചു.

Tags